കുവൈത്ത് സിറ്റി: പ്രവാസികൾ കുവൈത്ത് വിട്ടു പോകുന്നതിന് മുൻപായി അവർ അടച്ചു ഇരിക്കേണ്ട എല്ലാ പിഴകളും ഈടാക്കണമെന്ന് നിർദ്ദേശം. എംപി ഒസാമ അൽ-മാനവർ ആണ് നിർദേശം സമർപ്പിച്ചത്.
സേവനങ്ങൾക്കുള്ള ഫീസ്, സാമ്പത്തിക പിഴകൾ, ട്രാഫിക് ലംഘനങ്ങൾക്കുള്ള പിഴകൾ എന്നിങ്ങനെ സർക്കാരിന് നൽകേണ്ടതെല്ലാം നൽകണമെന്ന് പ്രസ്താവിക്കുന്ന ഒരു വ്യവസ്ഥ റസിഡൻസി നിയമത്തിൽ ചേർക്കണം എന്നാണ് പ്രധാനമായും ആവശ്യപ്പെട്ടത്.
ജിസിസി രാജ്യങ്ങളിൽ നിന്നുള്ള താമസക്കാരെയും എംബസികളിലെ നയതന്ത്രജ്ഞരെയും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.