മലപ്പുറം: ഇത്തവണത്തെ എസ് എസ് എൽ സി പരീക്ഷാഫലം വന്നപ്പോൾ മലപ്പുറത്തിന് വീണ്ടും ചരിത്രവിജയം.

ഏറ്റവുമധികം ഫുൾ എപ്ലസ് മലപ്പുറത്തിന് സ്വന്തം. ഏറ്റവുമധികം വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തിയ ജില്ലയും മലപ്പുറമാണ്. റവന്യൂ ജില്ലയിൽ 80052 വിദ്യാർത്ഥികളും വിദ്യാഭ്യാസ ജില്ലയിൽ 27414 പേരും പരീക്ഷയെഴുതിയിരുന്നു.

5970 വിദ്യാർത്ഥികളാണ് മലപ്പുറത്ത് ഫുൾ എപ്ലസ് വാങ്ങിയത്. ഇതിൽ 1766 പേർ ആൺകുട്ടികളും 4204 പേർ പെൺകുട്ടികളുമാണ്.എടരിക്കോട് സ്കൂളിൽ നിന്നാണ് ഏറ്റവും അധികം കുട്ടികൾ പരീക്ഷക്കിരുന്നത്.