കുവൈത്ത് സിറ്റി: ഫേസ് മാസ്ക് നിർബന്ധമാക്കുന്നത് ഇപ്പോൾ പരിഗണനയിൽ ഇല്ലെന്ന് കുവൈത്ത് ആരോഗ്യ മന്ത്രി ഡോ ഖാലിദ് അൽ സയീദ് വ്യക്തമാക്കി. അതേസമയം, എന്നൽ അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈദിനോട് അനുബന്ധിച്ച് ചില രാജ്യങ്ങൾ മാസ്ക് നിർബന്ധമാക്കിയ സാഹചര്യത്തിലാണ് അദ്ദേഹത്തിൻറെ പ്രതികരണം
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ അനുദിനം വർദ്ധനവ് ഉണ്ടെങ്കിലും ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും ആരോഗ്യ സാഹചര്യം മെച്ചപ്പെട്ട നിലയിലാണുള്ളതെന്നും അദ്ധേഹം ആവർത്തിച്ചു വ്യക്തമാക്കി. പ്രത്യേക സാഹചര്യം പരിഗണിച്ച് വയോധികർക്ക് പ്രത്യേക പരിചരണം നൽകണമെന്നും അദ്ധേഹം അഭ്യർത്ഥിച്ചു.





























