കുവൈത്ത് സിറ്റി: കിൻഡർ ഗാർഡനുകൾ ഉൾപ്പെടെ രാജ്യത്തെ എല്ലാ സ്കൂളുകളും വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും അധ്യാപകരെയും സാമ്പത്തിക ബുദ്ധിമുട്ടുകളിൽ ആക്കുന്ന തരത്തിൽ ഏതെങ്കിലും പ്രോജക്ടുകൾ ഏൽപ്പിക്കരുതെന്ന നിർദേശവുമായി വിദ്യാഭ്യാസ മന്ത്രാലയം. പൊതുവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഒസാമ അൽ-സത്താൻ ആണ് ഇത് സംബന്ധിച്ച് സർക്കുലർ ഇറക്കിയത്.
കുട്ടികളുടെയും രക്ഷിതാക്കളുടെയും കടമകളിൽ ഒന്നായി കണക്കാക്കാത്ത ഒരു ജോലിയും അവർക്ക് നൽകരുത്, അവരിൽ നിന്ന് സംഭാവനകളോ പണമോ ആവശ്യപ്പെടരുത് എന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ലംഘിക്കുന്ന പക്ഷം നിയമനടപടികൾ ആഭിമുഖീകരിക്കേണ്ടിവരും.
Home Middle East Kuwait വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മേൽ സാമ്പത്തിക ബാധ്യത വരുത്തുന്ന പ്രോജക്ടുകൾ സ്കൂളുകൾ നൽകരുതെന്ന് നിർദേശം