കുവൈത്തിലേക്ക് വരുന്നവർ ഇനി 72 മണിക്കൂറിനകം പിസിആർ പരിശോധന നടത്തണം

കുവൈത്ത്‌ സിറ്റി : അതിതീവ്ര വ്യാപന ശേഷിയുള്ള കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ആയി വിദേശങ്ങളിൽ നിന്ന് ഇന്ന് കുവൈത്തിലേക്ക് വരുന്നവർ നടത്തേണ്ട പി സി ആർ പരിശോധന സമയക്രമത്തിൽ മാറ്റം വരുത്തി. വിദേശരാജ്യങ്ങളിൽ നിന്ന് നേരിട്ടോ അല്ലാതെയോ കുവൈത്തിലേക്ക്‌ വരുന്നവർ അവർ നടത്തേണ്ട പിസിആർ പരിശോധന സമയ കാലാവധി 96 മണിക്കൂറിൽ നിന്നും ഒന്നും 72 മണിക്കൂർ ആയി കുറച്ചു. ഞായറാഴ്ച മുതല്‍ തീരുമാനം നടപ്പിലാകുമെന്നാണ് റിപ്പോര്‍ട്ട്.

കുവൈത്തിൽ എത്തുന്നതിന് അതിന് 72 മണിക്കൂർ മുമ്പ് നടത്തിയ പരിശോധനാഫലം മാത്രമേ സാധുത ഉള്ളതായി കണക്കാക്കുകയുള്ളൂ.
ജനുവരി 17 വരെ രാജ്യത്തെത്തുന്നവരുടെ രണ്ട് പിസിആര്‍ പരിശോധനകള്‍ക്കും വിമാനക്കമ്പനികളില്‍ നിന്ന് നിരക്ക് ഈടാക്കാനും തീരുമാനിച്ചു.
കൊറോണ അവലോകന സമിതിയാണു പുതിയ തീരുമാനം പ്രഖ്യാപിച്ചത്‌. പുതിയ തീരുമാനം ദുബായ് അടക്കമുള്ള രാജ്യങ്ങളിൽ എത്തി 14 ദിവസം ക്വാറൻ്റൻ പൂർത്തിയാക്കി കുവൈറ്റിലേക്ക് മടങ്ങാൻ കാത്തിരിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളെയാണ് ബാധിക്കുക.