കുവൈറ്റിൽ പുതിയ സർക്കാർ രൂപീകരിച്ചു

കുവൈറ്റ് സിറ്റി: പ്രധാനമന്ത്രി ഷെയ്ഖ് ഡോ. മുഹമ്മദ് സബാഹ് അൽ-സലേം അൽ-സബാഹിന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ രൂപീകരിക്കുന്നതിനുള്ള ഉത്തരവിൽ അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് ബുധനാഴ്ച ഒപ്പുവച്ചു.

13 മന്ത്രിസഭാംഗങ്ങൾ:

-ഫഹദ് യൂസഫ് അൽ  സബാഹ് : ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആക്ടിംഗ് ആഭ്യന്തര മന്ത്രി.

– ഡോ. ഇമാദ് മുഹമ്മദ് അൽ-അത്തിഖി.: ഉപപ്രധാനമന്ത്രി, എണ്ണ മന്ത്രി

— അബ്ദുൾറഹ്മാൻ ബദാഹ് അൽ-മുതൈരി: ഇൻഫർമേഷൻ ആൻഡ് സാംസ്കാരിക മന്ത്രി

—  ഡോ. അഹമ്മദ് അബ്ദുൾവഹാബ് അൽ-അവാദി: ആരോഗ്യമന്ത്രി

— ഫെറാസ് സൗദ് അൽ-സബാഹ്: സാമൂഹ്യകാര്യ, കുടുംബ, ബാല്യകാര്യ മന്ത്രി, കാബിനറ്റ് കാര്യ സഹമന്ത്രി

— ഡോ. അൻവർ അലി അൽ-മുദാഫ്: ധനകാര്യ, സാമ്പത്തിക കാര്യ മന്ത്രി, നിക്ഷേപ സഹമന്ത്രി

—  ഡോ. സേലം ഫലാഹ് അൽ-ഹജ്‌റഫ്: വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രി, ഭവനകാര്യ സഹമന്ത്രി

— ദാവൂദ് സുലൈമാൻ മറാഫി: ദേശീയ അസംബ്ലി കാര്യ സഹമന്ത്രി, യുവജനകാര്യ സഹമന്ത്രി, വാർത്താവിനിമയ സഹമന്ത്രി

—  ഡോ. ആദൽ മുഹമ്മദ് അൽ അദ്വാനി: വിദ്യാഭ്യാസ മന്ത്രിയും ഉന്നത വിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ മന്ത്രിയും

— അബ്ദുല്ല ഹമദ് അൽ-ജോവാൻ: വാണിജ്യ വ്യവസായ മന്ത്രി

— അബ്ദുല്ല അലി അൽ-യഹ്യ: വിദേശകാര്യ മന്ത്രി

— ഫൈസൽ സയീദ് അൽ ഗരീബ്: നീതിന്യായ , ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രി

— ഡോ. നോറ മുഹമ്മദ് അൽ-മഷാൻ: പൊതുമരാമത്ത് മന്ത്രിയും മുനിസിപ്പാലിറ്റി കാര്യ സഹമന്ത്രിയും.