റമദാൻ ദിനം അദ്യ ഷിഫ്റ്റിൽ സർക്കാർ കര്യലയങ്ങളിൽ ഹാജർ 70 ശതമാനം

കുവൈറ്റ് സിറ്റി: റമദാന്റെ ആദ്യ ദിനത്തിൽ കുവൈറ്റിലെ  സർക്കാർ കാര്യാലയങ്ങളിൽ ഹാജരായത് 70 ശതമാനം ജീവനക്കാർ മാത്രം എന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു . മന്ത്രാലയ സമുച്ചയത്തിൽ മാധ്യമ പ്രതിനിധികൾ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത് .

തിങ്കളാഴ്ച രാവിലെ പ്രധാന റോഡുകളിൽ ഗതാഗതക്കുരുക്കുണ്ടായിട്ടും, എല്ലാ ആരോഗ്യ മേഖലകളിലെയും ജീവനക്കാർ കൃത്യസമയത്ത് ജോലിക്ക് എത്തി.  അതത് മേഖലകളിലോ വകുപ്പുകളിലോ ഉള്ള ഇടപാടുകൾ സുഗമമായി പൂർത്തിയാക്കാനും വിതരണം ചെയ്യാനും സാധിച്ചതായും റിപ്പോർട്ടിൽ പറയുന്നു. റമദാനിൽ ജോലിക്ക് ഹാജരാകാതിരിക്കുകയോ അശ്രദ്ധ കാണിക്കുകയോ ചെയ്യരുതെന്ന് മന്ത്രിമാർ നേരത്തെ നിർദേശം നൽകിയിരുന്നു.