ഇന്ന് ​ഗാന്ധി ജയന്തി, രാഷ്ട്രപിതാവിന്റെ ഓർമകളിൽ രാജ്യം

0
160

ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 154-ാം ജന്മവാർഷികമാണ് ഇന്ന്. അദ്ദേഹം ഉയർത്തിപ്പിടിച്ച അഹിംസാ സിദ്ധാന്തം സ്വാതന്ത്ര്യ സമരകാലത്ത് നിരവധിയാളുകളിൽ നിർണായക സ്വാധീനം ചെലുത്തിയിരുന്നു. രാഷ്ട്ര പിതാവിനോടുള്ള ആദരസൂചകമായി രാജ്യമെമ്പാടും വിപുലമായ ആഘോഷമാണ് നടക്കുന്നത്. രാജ്ഘട്ടിൽ പുഷ്പാർച്ചനയും സർവ്വമത പ്രാര്‍ഥനയും നടക്കും.

ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് രാജ്യമൊട്ടാകെ നടത്തുന്ന ശുചീകരണ യജ്ഞത്തില്‍ എല്ലാവരും പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു.  എല്ലാവരുടെയും ഉത്തരവാദിത്തമാണ് സ്വച്ഛഭാരതം എന്നും അദ്ദേഹം പറഞ്ഞു