ഒമാനിൽ കിരീടാവകാശിയെ നിയമിക്കാൻ പുതിയ സംവിധാനം ഏർപ്പെടുത്തും

ഒമാനിൽ കിരീടാവകാശിയെ നിയമിക്കുന്നതിന് പുതിയ സംവിധാനം സ്ഥാപിക്കുന്നതിനും സുൽത്താനേറ്റിൽ ഗവൺമെൻറിൻറെ അധികാരം കൈമാറുന്നതിനായി നിർദിഷ്ടവും സുസ്ഥിരവുമായ ഒരു സംവിധാനം രൂപീകരിക്കന്നതിന് ഭരണാധികാരി സുൽത്താൻ ഹൈത്തം ബിൻ താരിഖ് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു.

രാജ്യത്തെ അടിസ്ഥാന നിയമം സംബന്ധിച്ചും ചുമ്മാ കൗൺസിൽ നിയമവുമായി ബന്ധപ്പെട്ട് 2 ഉത്തരവുകളാണ് സുൽത്താൻ പുറപ്പെടുവിച്ചത്.