കോവിഡ് രാജ്യത്തെ ഗൃഹോപകരണ വിപണികളെയും പ്രതികൂലമായി ബാധിച്ചു

കുവൈത്ത് സിറ്റി : കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ യാത്രാവിലക്കുകൾ രാജ്യത്തെ ഇലക്ട്രിക്കൽ വിപണിയെ പ്രതികൂലമായി ബാധിച്ചതായി സംരംഭകർ. കുവൈത്തിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കാത്ത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഈജിപ്ത് വന്നത് പ്രവാസികളെ പോലെ പോലെ വിപണിയെയും സാരമായി ബാധിച്ചു.
കാരണം പലർക്കും വേനൽക്കാല അവധിക്ക് സ്വദേശത്ത് പോകാൻ കഴിയാതിരുന്നതിനാൽ അവർ വീട്ടുപകരണങ്ങളോ വൈദ്യുത ഉപകരണങ്ങളോ വാങ്ങുന്നതിൽ നിന്ന് വിട്ടുനിന്നു. ഇത് ഗൃഹോപകരണ വിപണിയിൽ 70 ശതമാനത്തിലേറെ നഷ്ടം ഉണ്ടാക്കിയതാണ് കണക്ക് .
കുവൈത്തിലെ വിപണികളിൽ നല്ലൊരു ശതമാനവും പ്രവാസി സമൂഹത്തെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. സ്വദേശത്തേക്ക് മടങ്ങുന്നവർ ഗൃഹോപകരണങ്ങൾ വാങ്ങുകയും നാട്ടിലേക്ക് കയറ്റി അയക്കുകയും ചെയ്തിരുന്നു എന്നാൽ യാത്രാനിരോധനം മൂലം ഇതെല്ലാം എല്ലാം നിലച്ചു. യാത്രാ സ്വാതന്ത്ര്യം പുനസ്ഥാപിച്ചെങ്കിൽ മാത്രമേ
മാസങ്ങളായി തങ്ങൾ അനുഭവിച്ച നഷ്ടം പരിഹരിച്ച് മുന്നോട്ട് പോകാൻ സാധിക്കുകയുള്ളൂ എന്ന്
കുവൈത്തിൽ ഭൂരിഭാഗം കട ഉടമകളും പറയുന്നത്.
ബിസിനസ്സ് സമൂഹത്തെ സഹായിക്കുന്ന നടപടി എത്രയും പെട്ടെന്ന് ഉണ്ടാവും എന്ന പ്രതീക്ഷയിലാണ് ഇവർ