കണ്ണൂർ പ്രവാസി കൂട്ടായ്മ കുവൈറ്റ്(KPKK )   ഓണം ഈദ് സംഗമം സംഘടിപ്പിച്ചു,

“ഈദ് നിലാവിൽ പൊന്നോണം-2019” എന്ന പ്രോഗ്രാം പ്രവാസ ഭൂമിയിലെ ഒരു പുത്തൻ അനുഭവമായിരുന്നു,മലയാളികളുടെ കൊച്ചു കേരളം എന്നറിയപ്പെടുന്ന അബ്ബാസിയ ഹൈഡൈൻ ഓഡിറ്റോറിയത്തിൽ മികവാർന്ന പരിപാടികളോടെ അരങ്ങേറി ,മറിയം അൽ ഖബന്തി (കുവൈറ്റ് ടീ വീ വെതർ ന്യൂസ് പ്രസന്റർ) ഉൽഘാടനം ചെയ്ത ചടങ്ങിൽ കെ.പി.കെ.കെ യുടെ മുഖ്യ രക്ഷാധികാരി ആന്റോ ജോസഫ്ന്റെ അദ്യക്ഷതയിൽ ചേർന്ന ഓണാഘോഷ പരിപാടിയിൽ ജോയന്റ്പ്രോഗ്രാം കൺവീനർ അബ്ദുൾ കരിം സ്വാഗതം ആശംസിച്ചു. തന്റെ സ്വാഗത പ്രസംഗത്തിൽ കെ.പി.കെ.കെ യുടെ ലക്ഷ്യവും, സഹജീവികൾക്ക് താങ്ങും തണലായും ഒരു കൈത്താങ്ങായും ഇനിയും ഒരുപാട് ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയി സമൂഹത്തിനും ഒരു നാടിന്റെയും നന്മയ്ക്കായും നിലകൊള്ളുമെന്നും പറഞ്ഞു. പ്രോഗ്രാമിന്റെ മുഖ്യ അതിഥിയായി പങ്കെടുത്ത ജലീബ് പോലീസ് മേധാവി കേണൽ ഇബ്രാഹിന്റെ സാന്നിധ്യം പ്രത്യേകം ശ്രദ്ധേയമാവുകയും സംഘടനയുടെ മുഖ്യ കോർഡിനേറ്റർ ഷാനു തലശ്ശേരി അദ്ദേഹത്തിന് മൂമെന്റോ നൽകി ആദരിക്കുകയും ചെയ്തു.കൂട്ടായ്‌മയുടെ വനിതാ കോഡിനേറ്റർ സിനി ജോബീഷ് മറിയം അൽ ഖബന്തിക്കു ഉപഹാരം നൽകി ആദരിച്ചു.കുവൈറ്റിലെ സാമൂഹിക സാംസ്ക്കാരിക രംഗത്തും കൂടാതെ ജീവകാരുണ്യ പ്രവർത്തനത്തിലും മികച്ച പ്രവർത്തനങ്ങളിലെ മികവിന് കണ്ണൂർ പ്രവാസി കൂട്ടായ്മ കുവൈറ്റ് ഏർപ്പെടുത്തിയ അംഗികാരത്തിന് കണ്ണൂർ ജില്ലക്കാരൻ കൂടിയായ ശ്രീ ഖലീൽ റഹ്മാൻ അർഹനായി രഞ്ചിത്ത് കുമാർ,ഹജീഷ് ,എന്നിവർ ചേർന്ന് ഉപഹാരം നൽകുകയും മുഖ്യ രക്ഷാധികാരി ആന്റോ ജോസഫ്‌ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. ബഹുമതികൾ ലഭിക്കുന്നത് വഴി കൂടുതൽ  ജന സേവന പ്രവർത്തനങ്ങൾ ചെയ്യാൻ പ്രചോദനവും പ്രോത്സാഹനവും ആണെന്ന് ബഹുമതി സ്വീകരിച്ചു കൊണ്ട് മറുപടി പ്രസംഗത്തിൽ പറഞ്ഞു.ഈദ് നിലാവിൽ പൊന്നോണം-2019 പേര് നിർദേശിച്ച ദമ്പതികളായ ഷിനോജ്, ബിജിത ഷിനോജിന്‌ സുധീർ പുതിയ പറമ്പത് മൂമെന്റോ
നൽകി.ഷാനു തലശ്ശേരി,സിനി ജോബിഷ്,അഞ്ജു രഞ്ജിത്ത്,സോണിയ ദിനകർ,കുവൈറ്റിലെ വിവിധ സാമൂഹിക സാസ്ക്കാരിക രാഷ്ട്രീയ മേഖലയിലെയും ജില്ലാ സംഘടന പ്രതിനിധികലും  ആശംസ നേർന്ന് സംസാരിച്ചു ,എബി വാരിക്കാട് (ഓവർസീസ് ഇന്ത്യ കൾച്ചറൽ കോൺഗ്രസ്) വിജയരാഘവൻ (ഭാരതീയ പ്രവാസി പരിഷത്ത് കുവൈറ്റ്)  ശ്രീ ഫ്രാൻസിസ് (ലോക കേരള മഹാസഭ) അയ്യൂബ് കീച്ചേരി (ഗ്രാൻറ് ഹൈപ്പർ റീജിണൽ ഡയറക്ടർ)റംസീന മൊയ്‌ദീൻ (വെൽഫെയർ പാർട്ടി കുവൈറ്റ് ചാപ്റ്റർ സാരഥി) മുസമ്മിൽ മൂപ്പൻ (കെഎംസിസി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി) അബ്‌ദുൾ അസീസ് മാട്ടുവയിൽ(ജോയ് ആലുക്കാസ് എക്സ്ചേഞ്ച് അസിസ്റ്റന്റ് ജനറൽ മാനേജർ) ആലപ്പുഴ ജില്ലാ പ്രതിനിധികളായി രാജീവ് നെടുലമുറി,ജോസ് ജോർജ് ,കലേഷ് പിള്ളൈ,വയനാട് പ്രതിനിധിയായി അക്ബർ വയനാട്,തൃശൂർ റസാഖ് ചെറുതുരുത്തി തുടങ്ങിയവരും ആശംസകൾ നേർന്ന് സംസാരിച്ചു, ബിന്ദു.സി.ക്കെ ഓണസന്ദേശം നൽകി ,അഷറഫ് മണ്ടൂർ ഈദ് സന്ദേശവും നൽകി,കൂടാതെ സംഘടനയിലെ കുടുംബാഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ തിരുവാതിര ഒപ്പന കോമഡി ഡാൻസ് എന്നിവ ആഘോഷ പരിപാടിയെ കൂടുതൽ മികവുറ്റതാക്കി ,കുവൈറ്റിലെ പ്രമുഖ ഗാനമേള ടീം ആയ എലൈൻസാ ഈവന്റ് അവതരിപ്പിച്ച ഗാനമേള സദസ്സിനെ കൂടുതൽ സംഗീത സാന്ദ്രമാക്കി ,വിഭവ സമൃദ്ധമായ തീരുവോണ സദ്യയും പരിപാടിയുടെ മുഖ്യ ആകർഷണമായിരുന്നു ,ജോബി മാത്യു കുളക്കാട്ട് പ്രോഗ്രാമിന് നന്ദിയും പറഞ്ഞു ,പ്രവാസി മലയാളികളുടെ മനസിൽ പുത്തൻ സ്മരണകൾ സമ്മാനിച്ച് ഈദ് നിലാവിൽ പോന്നോണം എന്ന പരിപാടിക്ക് സമാപനമായി.