ചാവക്കാട്‌ ബ്ലാങ്ങാട്‌ കടലിൽ  കുളിക്കാനിറങ്ങിയ 3 വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മുങ്ങി മരിച്ചു.

ചാവക്കാട്‌ ബ്ലാങ്ങാട്‌ കടലിൽ  കുളിക്കാനിറങ്ങിയ 3 വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മുങ്ങി മരിച്ചു. ഇരട്ടപ്പുഴ ചക്കര ബാബു മകന്‍ വിഷ്ണു (19) ആണ് മരിച്ചത്. ഒരാളെ കാണാതായി. ഒരാളെ  വഞ്ചിക്കാര്‍ രക്ഷപ്പെടുത്തി.

കാണാതായ കുട്ടിക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു. ബ്ലാങ്ങാട്‌ പ്രദേശത്തുള്ളവരാണ്‌ കുട്ടികൾ. കോവിഡിനെ തുടർന്ന്‌ ചാവക്കാട്‌ കൾശന നിയന്ത്രണമായിരുന്നു. കഴിഞ്ഞ ദിവസമാണ്‌ ഇളവ്‌ നൽകിയത്