ഒളിമ്പ്യൻ മെഹ്താബ് സിംഗ് അന്തരിച്ചു

ഗുരുഗ്രാം: ഇന്ത്യയുടെ മുൻ ബോക്സിംഗ് താരം ഒളിമ്പ്യൻ മെഹ്താബ് സിംഗ് അന്തരിച്ചു. 72 വയസ്സായിരുന്നു, ഹരിയാനയിലെ മനേസറിലുള്ള വസതിയിൽ വെച്ചായിരുന്നു അന്ത്യം. 1972-ലെ മ്യൂണിച്ച് ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ ടീമിലെ മൂന്ന് ബോക്സർമാരിൽ ഒരാളായിരുന്നു മെഹ്താബ് സിംഗ്. 1971 മുതൽ 76 വരെ വരെ ഇന്ത്യയിലെ ലൈറ്റ് ഹെവിവെയ്റ്റ് ചാമ്പ്യനായിരുന്നു അദ്ദേഹം. 1974 ലെ ഏഷ്യൻ ഗെയിംസിൽ വെള്ളിമെഡൽ നേടി ഇന്ത്യയുടെ യശസ്സ് വാനോളം ഉയർത്തി. രാജ്യം അദ്ദേഹത്തെ അർജുന അവാർഡ് നൽകി ആദരിച്ചു. പിന്നീട് സൈനികനായി സേവനമനുഷ്ഠിച്ച അദ്ദേഹം വിരമിച്ചതിനുശേഷം മോത്തിലാൽ നെഹ്റു സ്പോർട്സ് സ്കൂളിൽ ബോക്സിങ് പരിശീലകനായി. എന്താ ദേശീയ ബോക്സിംഗ് സെലക്ടർ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്