മാണി സി കാപ്പൻ എൻസിപിയിൽ നിന്ന് രാജിവെച്ചെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ ടി പി പീതാംബരൻ. കാപ്പൻ പോകുന്നത് പാർട്ടിക്ക് ക്ഷീണമെന്നും അദ്ദേഹം പറഞ്ഞു. ദിവസങ്ങൾ നീണ്ട് നിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് മാണി സി കാപ്പൻ എൻസിപി വിട്ട് യുഡിഎഫിലേക്ക് പോകുന്നത്. സംസ്ഥാന നേതാവും എംഎൽഎയുമായ കാപ്പൻ പാർട്ടി വിടുന്നത് ക്ഷീണമാകുമെന്ന് പറയുമ്പോഴും പാലായിൽ ഇടതുമുന്നണി ജയിക്കുമെന്നും പീതാംബരൻ ചൂണ്ടിക്കാട്ടുന്നു.





























