വി വിശ്വനാഥമേനോൻ വിട പറഞ്ഞു

 

ആദ്യകാല കമ്യൂണിസ്റ് നേതാവും ജനപ്രതിനിധിയുമായിരുന്ന വി വിശ്വനാഥമേനോൻ അന്തരിച്ചു. എറാണാകുളത്ത് ജനിച്ച് വളർന്ന വിശ്വനാഥമേനോന്റെ തട്ടകവും അവിടെയായിരുന്നു. പല തിരഞ്ഞെടുപ്പുകളിൽ അദ്ദേഹത്തെ എറണാകുളം നെഞ്ചേറ്റിയിട്ടുണ്ട്.

ഇടക്കാലത്ത് പാർട്ടി വിട്ടെങ്കിലും പിന്നീട് തിരിച്ചെത്തി. പുറത്താക്കിയ പാർട്ടിക്ക് തിരിച്ചെടുക്കാനും മടിയുണ്ടായില്ല. പ്രിയപ്പെട്ടവർക്കിടയിൽ അദ്ദേഹം അമ്പാടി വിശ്വം എന്നറിയപ്പെട്ടു.