കുവൈത്ത് എയർപോർട്ടിൽ പ്രതിവർഷം എത്തുന്നത് 35000 മുതൽ 37000 ഭക്ഷ്യവസ്തുക്കളടങ്ങിയ കയറ്റുമതികൾ

0
96

കുവൈത്ത് സിറ്റി : പ്രതിദിനം 250 മുതൽ 300 ഭക്ഷ്യ കയറ്റുമതികൾ ആണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്നത്, പ്രതിവർഷം 35,000 മുതൽ 37,000 വരെ കൺസൈമെൻ്റുകൾ എത്തുന്നതായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷ്യനുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള എയർപോർട്ട് ഭക്ഷ്യ ഇറക്കുമതി വിഭാഗം മേധാവി നവാഫ് ഫഹദ് അൽ അസ്മി വെളിപ്പെടുത്തി.ഓരോ ഷിപ്പ്മെൻ്റിലും 500 കിലോഗ്രാം മുതൽ 15 മുതൽ 20 ടൺ വരെ പഴങ്ങൾ, മാംസം, മത്സ്യം എന്നിവ ഉൾപ്പെടുന്നു. ഇതിന് പുറമേ, യാത്രക്കാർ അവരുടെ സ്വകാര്യ ഉപയോഗത്തിനായി ചില ഭക്ഷ്യവസ്തുക്കളും കുവൈത്തിലേക്ക് കൊണ്ടുവരുന്നുണ്ട്. അവ വിശകലനം ചെയ്യേണ്ടത് അത്യാവശ്യമാണ്, കാരണം അവ കൊണ്ടുവരുന്ന ഭക്ഷ്യവസ്തുക്കളുടെ ഉള്ളടക്കം ഞങ്ങൾക്ക് അറിയില്ല. വ്യക്തികളുടെ പേരിൽ വരുന്ന കൺസെൻറ്മെൻ്റ് വാണിജ്യപരമായാണോ വ്യക്തിപരമായാണോ എന്ന് പരിശോധിച്ച് വിലയിരുത്തുന്നതായും അദ്ദേഹം പറഞ്ഞു.