കാലടിയില്‍ രണ്ട് സിപിഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

0
170

എറണാകുളം കാലടിയില്‍ രണ്ട് സിപിഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇന്നലെ രാത്രിയായിരുന്നു സംഭവം.കാലടി മരോട്ടിച്ചോട് സ്വദേശികളായ സേവ്യര്‍, ക്രിസ്റ്റ്യന്‍ ബേബി എന്നിവര്‍ക്കാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് സിപിഐ ആരോപിച്ചു.
സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് വെട്ടേറ്റത്.
ഇവിടെ സിപിഎമ്മില്‍ നിന്ന് നാല്‍പ്പതോളം പേര്‍ സിപിഐയിലേക്ക് മാറിയിരുന്നു. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിനിടെ ആയിരുന്നു തര്‍ക്കം. സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.