കുവൈത്ത് സിറ്റി : കുവൈത്തി കോവിഡ് യാത്രാ നിയന്ത്രണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ മൊസാഫർ പ്ലാറ്റ്ഫോം. ഗാർഹിക തൊഴിലാളികൾക്കുള്ള ബിസലാമ, വിദേശത്തുള്ള ലബോറട്ടറി കളുടെ PCR ടെസ്റ്റ് സർട്ടിഫിക്കറ്റുകൾക്ക് അക്രഡിറ്റേഷൻ MUNA എന്നീ പ്ലാറ്റ്ഫോമുകൾ സസ്പെൻഡ് ചെയ്തതായി കുവൈത്ത് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.
ഇത് ഫെബ്രുവരി 23 ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും. കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇത് തുടരുമെന്നും അധികൃതർ വ്യക്തമാക്കി






























