വടകരയിൽ കാറും വാനും കൂട്ടിയിടിച്ച് നാലുപേർക്ക് ദാരുണാന്ത്യം

0
168

കോഴിക്കോട്:വടകര ദേശീയപാതയിൽ മൂരാട് പാലത്തിന് സമീപം ഒരു ട്രാവലർ വാനും കാറും കൂട്ടിയിടിച്ച്  അപകടം . ദുരന്തത്തിൽ നാല് പേർ മരണപ്പെട്ടു, ആറ് പേർക്ക് ഗുരുതരമായ പരുക്കേൽക്കുകയും ചെയ്തു.

കണ്ണൂർ ഭാഗത്തേക്ക് പോകുന്ന കാറും കർണാടക രജിസ്ട്രേഷൻ ഉള്ള ട്രാവലർ വാനും തമ്മിലായിരുന്നു ഇടിവ്. കൂട്ടിയിടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നതിനെ തുടർന്ന് യാത്രക്കാരെ വെട്ടിപ്പൊളിച്ച് പുറത്തെടുക്കേണ്ടി വന്നു. മരിച്ചവരിൽ ന്യൂ മാഹി സ്വദേശിനി റോജ, പുന്നോൽ സ്വദേശിനി ജയവല്ലി, അഴിയൂർ സ്വദേശിനി രഞ്ജി, മാഹി സ്വദേശി ഷിഗിൻ ലാൽ എന്നിവർ ഉൾപ്പെടുന്നു.

പരിക്കേറ്റവരെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവസ്ഥലത്തെത്തിയ പോലീസ് കേസ് രേഖപ്പെടുത്തി തുടർനടപടികൾ നടത്തുന്നു.