Home Middle East Kuwait മദ്യപിച്ച് സ്വബോധം നഷ്ടപ്പെട്ട ഗാർഹികതൊഴിലാളിയെ അറസ്റ്റ് ചെയ്തു

മദ്യപിച്ച് സ്വബോധം നഷ്ടപ്പെട്ട ഗാർഹികതൊഴിലാളിയെ അറസ്റ്റ് ചെയ്തു

0
170

കുവൈത്ത് സിറ്റി: മദ്യലഹരിയിൽ വീട്ടുകാർക്കും കുട്ടികൾക്കും ഭീഷണി ഉയർത്തുന്ന തരത്തിൽ പ്രവർത്തിച്ചതിന് ഗാർഹിക തൊഴിലാളിയെ കസ്റ്റഡിയിലെടുത്തതായി അൽ-റായി ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. പൗരൻ ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷൻസ് വകുപ്പിനെ അറിയിച്ചതിനെ തുടർന്നായിരുന്നു അറസ്റ്റ്. പോലീസ് വീട്ടിൽ എത്തിയപ്പോൾ ഗാർഹിക തൊഴിലാളിയെ സ്വബോധം ഇല്ലാത്ത അവസ്ഥയിൽ  കണ്ടെത്തി. മദ്യ കുപ്പിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്