മഹിളാ മോർച്ച നേതാവ്‌ ശരണ്യയുടെ മരണം; ബിജെപി പ്രവർത്തകൻ പ്രജീവ്‌ പിടിയിൽ

0
153

മഹിളാ മോർച്ച പാലക്കാട് മണ്ഡലം ട്രഷറർ ശരണ്യ രമേഷ്‌ ആത്മഹത്യ ചെയ്ത കേസിൽ പ്രതി  ബിജെപി പ്രവർത്തകൻ കാളിപ്പാറ സ്വദേശി പ്രജീവ് പിടിയിൽ. ഇയാളാണ് തൻ്റെ മരണത്തിന് കാരണമെന്ന തരത്തിൽ  ശരണ്യയുടെ ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിരുന്നു.

യുവതിയുടെ ബന്ധുക്കളും  പ്രജീവിനെതിരെ പൊലീസിൽ പരാതിപ്പെട്ടിരുന്നു. തുടർന്ന് പോലീസ് പ്രജീവിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി.

ബിജെപിയുടെ സംസ്ഥാന, ജില്ലാ നേതാക്കൾ ശരണ്യയെ ശകാരിച്ചതായി പ്രജീവ് പറയുന്ന വീഡിയോ പുറത്തുവന്നു. പാർട്ടി പരിപാടിക്ക് ആളുകൾ കുറഞ്ഞതിൽ ശരണ്യയ്ക്ക് പഴികേൾക്കേണ്ടിവന്നുവെന്നും ഉണ്ട്‌.  ശരണ്യയുടെ ആത്മഹത്യാകുറിപ്പിൽ പ്രജീവാണ് മരണത്തിന് ഉത്തരവാദിയെന്ന് വ്യക്താക്കിയിട്ടുണ്ട്.