ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതിയായി
ജഗദീപ് ധന്‍കറിനെ തിരഞ്ഞെടുത്തു.
. പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വയെ 182 നെതിരെ 528 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് അദ്ദേഹം ഉപരാഷ്ടപതിയായത്. രാജസ്ഥാനിലെ ജുന്‍ജുനു സ്വദേശിയായ അദ്ദേഹം ജനതാദളിലൂടെയാണ് അദ്ദേഹം രാഷ്ടീയത്തിലെത്തിയത്.2003 ലാണ് ബി ജെ പിയില്‍ ചേര്‍ന്നു. പശ്ചിമ ബംഗാള്‍ ഗവര്‍ണ്ണറായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു.
ദീര്‍ഘകാലം ഹൈക്കോടതിയിലും സുപ്രിം കോടതിയിലും അഭിഭാഷകനായി സേവമനുഷ്ഠിച്ചു. വി പി സിംഗ് സര്‍ക്കാരില്‍ പാര്‍ലമെന്ററി കാര്യ ഉപമന്ത്രിയായി സേവനമനുഷ്ഠിച്ചു. ഭൈരോണ്‍ സിംഗ് ഷെഖാവതിന് ശേഷം ഇതാദ്യമായാണ് രാജസ്ഥാനില്‍ നിന്നൊരു ഉപരാഷ്ട്രപതിയുണ്ടായത്.
































