മണ്ഡല മകരവിളക്ക് ; ശബരിമല നട ഇന്ന് തുറക്കും

0
100

മണ്ഡല-മകര വിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. പുതിയ ശബരിമല-മാളികപ്പുറം മേൽശാന്തിമാരും ഇന്ന് ചുമതലയേൽക്കും.വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരിയാണ് നട തുറന്ന് ദീപം തെളിക്കുക. നിയുക്ത ശബരിമല മേൽശാന്തി ജയരാമൻ നമ്പൂതിരിയുടെയും മാളികപ്പുറം മേൽശാന്തി ഹരിഹരൻ നമ്പൂതിരിയുടെയും അഭിഷേക, അവരോധിക്കൽ ചടങ്ങുകളും വൈകിട്ട് നടക്കും.