കോവിഡ് വാക്സിൻ വിതരണത്തിൽ മുന്നോടിയായി പ്രധാനമന്ത്രി മുഖ്യമന്ത്രി മാരുമായി കൂടിക്കാഴ്ച നടത്തും

ഡൽഹി: കോവിഡ്‌ വാക്‌സിൻ വിതരണത്തിന്‌ മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോഡി സംസ്ഥാന മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്തും.
വരുന്ന തിങ്കളാഴ്‌ച വൈകിട്ട്‌ നാലിന്‌‌ വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ്‌ കൂടിക്കാഴ്‌ച നിശ്ചയിച്ചിരിക്കുന്നത്. ഇതിൽ വാക്സിൻ വിതരണം സംബന്ധിച്ച് നിർദ്ദേശങ്ങളും കോവിഡ്‌ സ്ഥിതി വിലയിരുത്തലും ഉണ്ടാകും.

ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ കൊവിഡ് വാക്സിൻ സംസ്ഥാനത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സംസ്ഥാനത്ത് കോ വിഡ് വാക്സിനേഷന് വേണ്ടിയുള്ള രജിസ്ട്രേഷൻ പുരോഗമിക്കുകയാണ്. വാക്സിൻ എപ്പോൾ എത്തിയാലും ഉടനടി വിതരണം ആരംഭിക്കാൻ സംസ്ഥാനം സാധ്യമാണെന്ന ആരോഗ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു