മുംബൈ: മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലാ ജനറൽ ആശുപത്രിയിൽ തീപിടുത്തം. തീപിടുത്തത്തിൽ പത്ത് നവജാത ശിശുക്കൾ പൊള്ളലേറ്റു മരിച്ചു. പുലർച്ചെ രണ്ടുമണിക്കാണ് തീപിടിത്തമുണ്ടായത് . അപകടത്തിൽ നിന്ന് 7 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്താനായി. ഒരു ദുവസം മുതൽ മൂന്ന് മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങളാണ് മരിച്ചത്. ജില്ലാ ആശുപത്രിയിലെ സിക് ന്യൂബോൺ കെയർ യൂണിറ്റിലാണ് തീപിടുത്തമുണ്ടായത്. മുംബൈയിൽ നിന്ന് 900 കിലോമീറ്റർ അകലെയാണ് ആശുപത്രി.