‘മൂക്കാണ് ‘ ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം

0
17

തോമസ് വാഡ്ഹൗസ് എന്നയാളുടെ മൂക്കാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.ലോകത്തിലെ ഏറ്റവും നീളം കൂടിയ മൂക്കിന് ഉടമയാണ് ഇദ്ദേഹം എന്നാണ് അവകാശവാദം. ചിത്രം  വൈറലായപ്പോൾ ഈ മൂക്ക് വ്യാജമാണെന്നാണ് പലരും തെറ്റിദ്ധരിച്ചത്. ചിത്രം വ്യാജമായി നിർമ്മിച്ചതാണെന്നും, എന്നാൽ അതല്ല ഒട്ടിച്ചു ചേർത്തതാണെന്നും  അങ്ങനെ പ്രതികരണങ്ങൾ പലതരം ഉയർന്നു.

ഹിസ്റ്റോറിക് വിഡ്സ് എന്ന ട്വിറ്റർ പേജിലാണ് ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്.ചിത്രം പങ്കിട്ടുകൊണ്ട് ഹിസ്റ്റോറിക് വിഡ്സ് പറയുന്നത്,  _  പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇംഗ്ലീഷ് സർക്കസ് കലാകാരന്റെതാണെന്ന് ലോകത്തെ ഏറ്റവും നീളം കൂടിയ മൂക്ക് എന്നാണ്.

ഈ മൂക്ക്  കഥ സത്യമാണെന്ന് ഗിന്നസ് അധികൃതരും സ്ഥിരീകരിച്ചു. ലോകത്തിലെ ഏറ്റവും നീളം കൂടിയ മൂക്ക് എന്ന്  തോമസ് വാഡ്ഹൗസിന് റെക്കോർഡ് ഉണ്ടായിരുന്നു.

ഗിന്നസ് വേൾഡ് റെക്കോർഡ്സ് (GWR) വെബ്‌സൈറ്റിൽ വാഡ്‌ഹൗസിൻ്റെ പേരിൽ  ഒരു പേജ് ഉണ്ട്, അതിൽ അദ്ദേഹം “ഒരു ട്രാവലിംഗ് ഫ്രീക്ക് സർക്കസിലെ അംഗമായിരുന്നു” എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.

റിപ്ലീസ് ബിലീവ് ഇറ്റ് ഓർ നോട്ട് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന വാഡ്‌ഹൗസിന്റെ തലയുടെ മെഴുക് പ്രതിമയുടെ ചിത്രമാണ് ഇപ്പോൾ  ട്വിറ്ററിൽ പ്രചരിക്കുന്നത്.