ദുബൈ – പാക്കിസ്താനിലെ മുൻ പ്രസിഡന്റ് ജനറൽ (റിട്ട) പർവേസ് മുഷറഫ് അന്തരിച്ചു. 79 വയസ്സായിരുന്നു. ഞായറാഴ്ച ദുബൈയിലെ ആശുപത്രിയിൽ ആയിരുന്നു അന്ത്യം, നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് പാക്കിസ്താനിലെ പ്രാദേശിക മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. പാക് സൈനിക തലവനായിരുന്ന അദ്ദേഹം 2016 മുതല്‍ യുഎഇയില്‍ ചികിത്സയിലാണ്. 1943 ഓഗസ്റ്റ് 11 ന് ഡൽഹിയിൽ ജനിച്ച മുഷറഫ് കറാച്ചിയിലെ സെന്റ് പാട്രിക്സ് ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ലാഹോറിലെ ഫോർമാൻ ക്രിസ്ത്യൻ കോളേജിൽ ആയിരുന്നു തുടർ വിദ്യാഭ്യാസം.





























