കോഴിക്കോട് ജില്ലയിൽ 4 പേർക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചു

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ട് ജില്ലയിൽ പേ​ർ​ക്ക് ഷി​ഗെ​ല്ല രോഗം സ്ഥി​രീ​ക​രി​ച്ചു. മു​ണ്ടി​ക്ക​ൽ​ത്താ​ഴം, ചെ​ല​വൂ​ർ മേ​ഖ​ല​യി​ൽ 25 പേ​ർ​ക്കാണ് രോ​ഗ​ല​ക്ഷ​ണം ക​ണ്ടെ​ത്തിയത്. നേരത്തേ ഒ​രു മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തിതിരുന്നു. ഈ ​ മേഖലകളിൽ ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കി.
മ​ലി​നജ​ലം, ഭ​ക്ഷ​ണം എ​ന്നി​വ​യി​ലൂ​ടെ​യാ​ണ് ഷി​ഗെ​ല്ല പ​ട​രു​ന്ന​ത്. രോ​ഗ​ബാ​ധി​ത​രു​മാ​യു​ള്ള സ​മ്പ​ര്‍​ക്കം വ​ഴി​യും രോ​ഗം പ​ട​രാം. ക​ടു​ത്ത പ​നി, വ​യ​റു​വേ​ദ​ന, ഛര്‍​ദ്ദി​ല്‍, വ​യ​റി​ള​ക്കം തു​ട​ങ്ങി​യ​വ​യാ​ണ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍.
രോ​ഗ​ബാ​ധി​ത​രു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലാ​യാ​ല്‍ ഒ​ന്നു മു​ത​ല്‍ ഏ​ഴു ദി​വ​സ​ത്തി​ന​കം രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ടാം. വ്യ​ക്തി ശു​ചി​ത്വം പാ​ലി​ക്കു​ക, കൈ​ക​ള്‍ വൃ​ത്തി​യാ​യി ക​ഴു​കു​ക, തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം മാ​ത്രം കു​ടി​ക്കു​ക, അ​ട​ച്ചുവ​ച്ച ഭ​ക്ഷ​ണം ചൂ​ടോ​ടെ മാ​ത്രം ക​ഴി​ക്കു​ക തു​ട​ങ്ങി​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ നൽകിയിട്ടുണ്ട്