കേരള സാങ്കേതിക സര്‍വകലാശാല (കെടിയു) വൈസ് ചാന്‍സലര്‍ ആയി സിസ തോമസിനെ, ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നിയമിച്ചത് താത്കാലികമെന്ന് ഹൈക്കോടതി. വിസിയെ നിയമിക്കേണ്ടതു സര്‍ക്കാരാണെന്നും നിയമനവുമായി സര്‍ക്കാരിനു മുന്നോട്ടുപോവാമെന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സിസ തോമസിനെ താല്‍ക്കാലിക വി.സിയായി ഗവര്‍ണര്‍ നിയമിച്ചതിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി സിസ തോമസിനെ ഗവര്‍ണര്‍ നിയമിച്ചത് പ്രത്യേക സാഹചര്യത്തിലാണ്. ഇതു ചട്ടപ്രകാരമുള്ള നടപടികള്‍ പാലിച്ചുള്ള നിയമനമല്ല. പ്രത്യേക സാഹചര്യത്തിലുള്ള നിയമനമായതിനാല്‍ അതില്‍ ഇടപെടുന്നില്ലെന്ന് കോടതി പറഞ്ഞു. വിസിയെ നിയമക്കേണ്ടത് സര്‍ക്കാരാണ്.






























