കുവൈറ്റിന്റെ പതിനേഴാമത് അമീറായി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് സത്യപ്രതിജ്ഞ ചെയ്തു

0
91

കുവൈറ്റ് സിറ്റി: കുവൈത്തിന്റെ 17-ാമത് അമീറായി ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് പ്രത്യേക ദേശീയ അസംബ്ലി സമ്മേളനത്തിൽ  സത്യപ്രതിജ്ഞ ചെയ്തു.  “ഭരണഘടനയെയും ഭരണകൂടത്തിന്റെ നിയമങ്ങളെയും ബഹുമാനിക്കുന്നതിനും ജനങ്ങളുടെ സ്വാതന്ത്ര്യവും താൽപ്പര്യങ്ങളും സ്വത്തുക്കളും സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ സ്വാതന്ത്ര്യവും പ്രാദേശിക അഖണ്ഡതയും സംരക്ഷിക്കുന്നതിനും സർവശക്തനായ അല്ലാഹുവിന്റെ പേരിൽ  സത്യം ചെയ്യുന്നു” എന്ന് ഷെയ്ഖ് മിഷാൽ സത്യ പ്രതിജ്ഞ ചെയ്തു.