ഒരുമ  അംഗങ്ങൾക്ക് ശിഫാ അൽ ജസീറയിൽ ആകർഷകമായ ആനുകൂല്യങ്ങൾ…

കുവൈത്ത് സിറ്റി: ഒരുമ അംഗങ്ങൾക്ക് ശിഫ അൽ ജസീറ,അൽ നാഹിൽ ക്ലിനിക്കുകളിൽ  ആകർഷകമായ ആനുകൂല്യങ്ങൾ. ഒരു വർഷത്തേക്ക് സൗജന്യ ശിഫ മെമ്പർഷിപ്പ് ,സൗജന്യ ഫയൽ ഓപ്പണിങ്, ഡോക്ടർ കൺസൾട്ടേഷന് മൂന്ന്  ദീനാർ,സ്പെഷ്യലിസ്റ്റ് ഡോക്ടർ കൺസൾട്ടേഷൻ  അഞ്ച് ദീനാർ, പത്ത്  ദിവസത്തേക്ക് ഫ്രീ ഫോളോ അപ് എന്നിവ ലഭിക്കും. ഇതിന് പുറമെ ലാബ് ഇൻവെസ്റ്റിഗേഷൻ പതിനഞ്ച് ശതമാനം, എക്സ്റേ പത്ത് ശതമാനം, അൾട്രാ സൗണ്ട് സ്കാനിങ്,ഫാർമസി തുടങ്ങിയവക്ക് അഞ്ച് ശതമാനം കിഴിവും  ലഭിക്കും.
പദ്ധതിയുടെ പോസ്റ്റർ പ്രകാശനം ശിഫാ അൽ ജസീറ ഫർവാനിയ ക്ലിനിക്കിൽ നടന്നു.
ശിഫ അൽ ജസീറ ഫർവാനിയ ജനറൽ മാനേജർ  സുബൈർ മുസ്ലിയാരകത്ത്,അൽ നാഹിൽ  ജലീബ് ഡപ്യൂട്ടി മാനേജർ ലൂസിയ വില്യംസ്, ഒരുമ ചെയർമാൻ സി.പി. നൈസാം, ശിഫ അൽ ജസീറ ഫഹാഹീൽ എച്ച്.ആർ കോർഡിനേറ്റർ സോണി ജോമോൻ, ഫർവാനിയ എച്ച്.ആർ അഡ്മിനിസ്ട്രേറ്റർ  വർഷ രവി,മുഹമ്മദ് അമീൻ,ഒരുമ കോഡിനേറ്റർമാരായ  പി.എ.അൽതാഫ് ,അൻവർ,എ.കെ.മജീദ്,സി.പി.ശാഹിദ്,എസ്.പി.നവാസ്  എന്നിവർ പങ്കെടുത്തു.

കേരള ഇസ്‌ലാമിക് ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പ്രവാസി ക്ഷേമ പദ്ധതിയായ ഒരുമ പതിമൂന്നാം  വർഷത്തിലേക്ക് കടക്കുകയാണ്. രണ്ടര ദിനാർ നൽകി ഏതൊരു മലയാളിക്കും പദ്ധതിയിൽ അംഗത്വമെടുക്കാവുന്നതാണ്. അംഗമായിരിക്കെ മരണപ്പെടുന്ന വ്യക്തിയുടെ നോമിനിക്ക് രണ്ട് ലക്ഷം മുതൽ 5 ലക്ഷം  രൂപ വരെയാണ് ഒരുമ ധന സഹായം നൽകുന്നത്.കൂടാതെ ഹൃദയ ശസ്ത്രക്രിയ ക്ക്  (ബൈപാസ്),50000 രൂപയും ഹൃദയ സംബന്ധമായ ആൻജിയോപ്ലാസ്റ്റി, പക്ഷാഘാതം (ബ്രെയിൻ സ്ട്രോക്ക്), അർബുദം, ഡയാലിസിസ് തുടങ്ങിയ രോഗങ്ങൾ പിടിപെടുന്ന അംഗങ്ങൾക്ക് 25000 രൂപ ചികിത്സാ സഹായവും ഒരുമ നൽകുന്നുണ്ട്.
അംഗത്വം എടുക്കാനും പുതുക്കാനും അബ്ബാസിയ 600222820, ഫർവാനിയ 66478880, ഫഹാഹീൽ 66610075, അബു ഹലീഫ 98760453 സാൽമിയ 50167975,സിറ്റി 94473617, റിഗ്ഗായ് 97322896 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
കൂടാതെ www.orumakuwait.com എന്ന വെബ് സൈറ്റ് സന്ദർശിച്ച് ഓൺലൈൻ വഴി അംഗത്വം എടുക്കാനും പുതുക്കാനും സാധിക്കും.