ജഹ്റ ടയർ കൂമ്പാരത്തിലെ തീപിടുത്തം മനുഷ്യനിർമ്മിതം

കുവൈത്ത് സിറ്റി : ചൊവ്വാഴ്ച രാവിലെ അൽ സുലബിയ ടയർ സൈറ്റിൽ ഉണ്ടായ തീപിടുത്തം മനുഷ്യനിർമ്മിതമെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. ടയർ കൂമ്പാരത്തിന് ആരോ മനപ്പൂർവ്വം തീ വയ്ക്കുക്കുകയാരിരുന്നുവെന്ന് അഗ്നിശമന സേന പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വകുപ്പ് അറിയിച്ചു.

അൽ സുലാബിയ ടയർ സൈറ്റിൽ നാല് മാസത്തിനുള്ളിൽ പൊട്ടിപ്പുറപ്പെടുന്ന രണ്ടാമത്തെ തീപിടുത്തമാണിത്. കഴിഞ്ഞ ഒക്ടോബർ 15 ന്, ഈ പ്രദേശത്ത് വലിയ തീപിടുത്തം ഉണ്ടായിരുന്നു. ഇതിൽ ഒരു ദശലക്ഷം ടയറുകളാണ് കത്തിപ്പോയത്.

ലോകത്തിലെ ഏറ്റവും വലിയ ടയർ ശ്മശാനങ്ങളിലൊന്നാണ് അൽ സുലാബിയ ടയർ സൈറ്റ്. കഴിഞ്ഞ ദിവസം പ്രദേശത്ത് ഉണ്ടായ തീ അയ്യായിരം സ്ക്വയർമീറ്റർ ചുറ്റളവിൽ പടർന്നു പിടിച്ചിരുന്നു. അൽ അർദിക, അൽ തഹരിർ,  അൽ ഇസ്നാദ് എന്നിവിടങ്ങളിൽ നിന്നായി നാല് ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ്  തീ നിയന്ത്രണ വിധേയമാക്കിയത്. ആളപായമോ മറ്റ് നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിരുന്നില്ല