അംഗീകൃത പ്രതിരോധ വാക്സിൻ സ്വീകരിക്കാത്ത വർക്ക് കുവൈത്തിലേക്കും കുവൈത്തിൽ നിന്നും യാത്ര അനുവദിക്കുകയില്ലെന്ന് ഡിജിസിഎ

കുവൈത്ത് സിറ്റി: കുവൈത്ത് അംഗീകരിച്ച വാക്സിനുകളായ ഫൈസർ, അസ്ട്രസെൻക, മോഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നീ അഞ്ച് വാക്‌സിനുകളിൽ ഏതെങ്കിലും ഒരെണ്ണം ഉപയോഗിച്ചു വാക്സിനേഷൻ സ്വീകരിച്ചവർക്ക്് മാത്രമേ കുവൈത്തിലേയ്ക്കും കുവൈത്തിൽ നിന്ന് പുറത്തേക്കും യാത്ര അനുവദിക്കുകയുള്ളൂ എന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി.

ഡി.ജി.സി.എ പ്രഖ്യാപനമനുസരിച്ച്, കുവൈത്ത് സ്വദേശിക്കും അവരുടെ അടുത്ത ബന്ധുക്കൾക്കും (ഭർത്താവ്, ഭാര്യ, കുട്ടികൾ) കുത്തിവയ്പ്പില്ലാതെ കുവൈത്തിന് പുറത്ത് യാത്ര ചെയ്യാൻ അനുവാദമില്ല.

ഇതിൽ ഇളവ് നൽകിയിരിക്കുന്ന വിഭാഗങ്ങൾ ചുവടെ പറയുന്നു:

– ആരോഗ്യകാരണങ്ങൾ വാക്സിൻ സ്വീകരിക്കുവാൻ സാധിക്കുകയില്ല എന്ന സർട്ടിഫിക്കറ്റ് കൈവശമുള്ള  ആരോഗ്യമന്ത്രാലയം ജീവനക്കാരായ കുവൈത്ത് സ്വദേശികൾ

– ഗർഭിണികളായ കുവൈത്ത് സ്വദേശികളായ സ്ത്രീകൾ, ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രാലയം നൽകിയ  സർട്ടിഫിക്കറ്റുകൾ ഇവർ തെളിവായി ഹാജരാക്കണം

– നിലവിൽ വാക്സിനേഷൻ നൽകാത്ത പ്രായപരിധിയിൽ ഉള്ളവർ ( 16 വയസ്സിന് താഴെയുള്ള കുട്ടികൾ)

– വിദേശരാജ്യങ്ങളിൽ പഠിക്കുന്ന  സ്വദേശി വിദ്യാർത്ഥികൾ. പ്രതിരോധ കുത്തിവെപ്പിൻ്റെ ആദ്യ ഡോസ് സ്വീകരിച്ചതിൻ്റെ രേഖകളും വിദേശത്ത് പഠിക്കുന്ന തെളിവുകളും ഹാജരാക്കണം

– കുവൈത്ത് അംഗീകൃത നയതന്ത്ര പ്രതിനിധികൾ

കുവൈത്ത് മുസാഫർ ആപ്പിൽ അല്ലെങ്കിൽ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തെങ്കിൽ മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ എന്നും ഡിജിപിയെ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. വിദേശികൾക്ക് രാജ്യത്തേക്ക് വരുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടരും എന്നും ഉത്തരവിലുണ്ട്.