വിദേശത്ത് ചികിത്സക്കും പഠനത്തിനുമായി പോകേണ്ട രോഗികൾക്കും വിദ്യാർത്ഥികൾക്കും പ്രത്യേക വാക്സിനേഷൻ കേന്ദ്രവുമായി കുവൈത്ത്

കുവൈത്ത് സിറ്റി : അൽ സബ സ്പെഷ്യലൈസ്ഡ് മെഡിക്കൽ ഡിസ്ട്രിക്റ്റിലെ ഇസ്ലാമിക് മെഡിസിൻ സെന്ററിലെ രോഗപ്രതിരോധ കേന്ദ്രത്തിൽ ഈ ആഴ്ച കോവിഡ് പ്രതിരോധ വാക്സിനേഷൻ  ക്ലിനിക്ക് ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം (എം‌എച്ച്) അറിയിച്ചു. വിദേശരാജ്യങ്ങളിൽ ചികിത്സ എടുക്കുന്ന രോഗികൾക്കും, വിദേശ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും ഈ ക്ലിനിക്കിൽ നിന്ന് വാക്സിൻ സ്വീകരിക്കാവുന്നതാണ്.  ചികിത്സക് പോകുന്നതിന് മുന്നോടിയായി ബന്ധപ്പെട്ട രേഖകൾ  സമർപ്പിച്ചതിനു ശേഷം രോഗികൾക്കും സഹായികൾക്കും  വാക്സിൻ സ്വീകരിക്കാം . ഓരോ രോഗികളുടെയും ആരോഗ്യവിവരങ്ങൾ  രേഖപ്പെടുത്തി സൂക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട് . വിദേശരാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും വാക്സിൻ സ്വീകരിക്കുന്നതിന് ആവശ്യമായ രേഖകൾ സമർപ്പിക്കണം എന്ന് അധികൃതർ വ്യക്തമാക്കി . വാരാന്ത്യമടക്കം ആഴ്ചയിൽ 7 ദിവസവും  രാവിലെ 8 മുതൽ വൈകുന്നേരം 5 വരെയാണ് വാക്സിനേഷൻ കേന്ദ്രത്തിൻ്റെ പ്രവർത്തതന സമയം