സഫാത്തിൽ 15 നില കെട്ടിടത്തിൽ തീപ്പിടുത്തം, ഏഴ് തൊഴിലാളികളെ രക്ഷപ്പെടുത്തി

കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റിയിലെ സഫാത് സ്ക്വയറിലെ പൊളിക്കുന്ന ടവറിൽ തീപിടിത്തമുണ്ടായതിനെത്തുടർന്ന് അകത്ത് കുടുങ്ങിക്കിടന്ന ഏഴ് തൊഴിലാളികളെ അഗ്നിശമന സേന രക്ഷപ്പെടുത്തി. തീപിടിത്തം സംബന്ധിച്ച് ഓപ്പറേഷൻ റൂമിന് വൈകുന്നേരം 6:56 ന്  കോൾ ലഭിച്ചു, വിവിധ യൂണിറ്റുകളിൽ നിന്നുള്ള സംഘം സ്ഥലത്തെത്തി തീ  നിയന്ത്രിണ വിധേയമാക്കി.  15 നിലകളുള്ള ടവറിൽ, മൂന്നാം നിലയിലായിരുന്നു തീപിടുത്തം.