ദേശീയ ദിനാഘോഷങ്ങളിൽ കർശന പരിശോധനയുമായി കുവൈത്ത്

0
121

കുവൈത്ത് സിറ്റി : വരാനിരിക്കുന്ന ദേശീയ ആഘോഷങ്ങൾക്കുള്ള സുരക്ഷാ പദ്ധതിക്ക് തുടക്കമിട്ട് കുവൈത്ത് അധികൃതർ. നിയമം പാലിച്ചുകൊണ്ട് ആഘോഷങ്ങൾ ആസ്വദിക്കണമെന്ന് അധികൃതർ പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സുരക്ഷാ നടപടികളുടെ ഭാഗമായി ഖൈരാൻ, വഫ്ര, കബ്ദ്, സുബിയ, ജാബർ ബ്രിഡ്ജ്, അബ്ദാലി ഫാംസ്, അറേബ്യൻ ഗൾഫ് സ്ട്രീറ്റ് തുടങ്ങിയ സ്ഥലങ്ങളിൽ സുരക്ഷ ഉറപ്പാക്കും. ഏതെങ്കിലും തരത്തിലുള്ള ഗതാഗത തടസ്സങ്ങൾ കർശനമായി നിരോധിക്കുമെന്ന് അധികൃതർ ഊന്നിപ്പറഞ്ഞു.
ആഘോഷ വേളയിൽ തെരുവുകളിൽ സുരക്ഷയ്ക്കായി സ്ത്രീകൾ ഉൾപ്പെടെ 8000 പോലീസ് ഉദ്യോഗസ്ഥരെയും 900 പട്രോളിംഗ് വാഹനങ്ങളെയും വിന്യസിക്കും. കൂടാതെ, ക്രമസമാധാനം നിലനിർത്തുന്നതിനും ആഘോഷത്തിന്റെ ആവേശം നിലനിർത്തുന്നതിനും പൊതു ജനങ്ങൾക്കു മേൽ വെള്ളം ചിറ്റുന്നതും മറ്റും അനുവദിക്കില്ല. കൂടാതെ, ​ഗതാ​ഗത നിയമ ലംഘനം നടത്തുന്നവർ വാഹനം പിടിച്ചെടുക്കൽ, പിഴ എന്നിവ ഉൾപ്പെടെയുള്ള നിയമപരമായ നടപടികൾ നേരിടേണ്ടിവരും.