കർഫ്യൂ സമയത്ത് നിയമം ലംഘിച്ചുവന്ന കാർ ഇടിച്ച് സുരക്ഷാ ഉദ്യോഗസ്ഥൻ മരിച്ചു

0
24

കുവൈത്ത് സിറ്റി: ഭാഗിക കർഫ്യൂ സമയത്ത് നിയമം ലംഘിച്ചുവെന്ന കാർ ഇടിച്ച് സുരക്ഷാ ഉദ്യോഗസ്ഥൻ മരിച്ചു. അമിത വേഗതയിൽ വന്ന വാഹനം സുരക്ഷാ ഉദ്യോഗസ്ഥനെ ഇടിച്ചുതെറിപ്പി ക്കുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെട്ടു

വാഹനം ഓടിച്ചിരുന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത സമയത്ത് സ്ഥലകാല ബോധമില്ലാത്ത അവസ്ഥയിലായിരുന്നു ഇയാളെന്നും മിലിറ്ററി യൂണിഫോം ആണ് ധരിച്ചിരുന്നത് എന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു . വാഹനം ഓടിച്ചിരുന്ന വ്യക്തിയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.