കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ വ്യാപനം ആശങ്കാജനകമായി തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ ക്രിസ്ത്യൻ പള്ളികൾ അടച്ചിടാൻ തീരുമാനിച്ചു. വിശ്വാസികളുടെ ആരോഗ്യ സുരക്ഷ മുൻനിർത്തി , പുരോഹിതന്മാരും ഇടവക കൗൺസിൽ അംഗങ്ങളും അടിയന്തരമായി യോഗം ചേർന്നാണ് തീരുമാനമെടുത്തത്. കുവൈത്തിലെ എല്ലാ പള്ളികളും ഇന്ന് ഏപ്രിൽ 15 മുതൽ രണ്ടാഴ്ചത്തേക്ക് അടച്ചിടും. ഈ കാലയളവിൽ പ്രാർത്ഥനാ യോഗങ്ങൾ, അല്ലെങ്കിൽ മറ്റേതെങ്കിലും സേവനങ്ങൾ എന്നിവ പള്ളികളിലോ സമീപമോ നടത്താൻ പാടില്ല . കൂടാതെ മതപഠന ക്ലാസുകളും താൽക്കാലികമായി നിർത്തിവയ്ക്കും.
ഈ ഒരു സാഹചര്യത്തിൽ എല്ലാ വിശ്വാസികളും സ്വന്തം വീടുകളിൽ ഇരുന്നുകൊണ്ട് പ്രാർത്ഥനകളിൽ ഏർപ്പെടണമെന്ന് പുരോഹിതർ ആവശ്യപ്പെട്ടു. കത്തോലിക്കാ ടിവി ചാനലുകളിലൂടെ വിശ്വാസികൾക്ക് കുർബാനയിൽ പങ്കെടുക്കം.