റെസിഡൻസി നിയമലംഘകർക്ക് രേഖകൾ നിയപരമാക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി നൽകി

കുവൈത്ത് സിറ്റി: താമസവിസ നിയമലംഘകർക്ക് പിഴയടച്ച് സ്റ്റാറ്റസ് ഭേദഗതി ചെയ്യുന്നതിനായി സർക്കാർ അനുവദിച്ച സമയപരിധി വീണ്ടും നീട്ടി നൽകി.  മെയ് 15 വരെയാണ്നീട്ടിയത്. നേരത്തെ നീട്ടി നൽകിയിരുന്ന സമയ പരിധി ഏപ്രിൽ 15ന് അവസാനിച്ചിരുന്നു.

താമസ നിയമം ലംഘിക്കുകയും പദവിയിൽ ഭേദഗതി വരുത്താതിരിക്കുകയും ചെയ്യുന്നവർക്കു പിഴ ചുമത്തപ്പെടും,  കൂടാതെ മടങ്ങി  വരാൻ കാഴിയാത്ത വിധം രാജ്യത്ത് നിന്ന് ഇവരെ നാടുകടത്തപ്പെടുകയും ചെയ്യും.

സമയപരിധി അവസാനിക്കുന്നതിനുമുമ്പ് നിയമപരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ ഈ അവസരം  പ്രയോജനപ്പെടുത്താനും അവരവരുടെ താമസ നില നിയമ വിധേയമാക്കാനും ആഭ്യന്തര മന്ത്രാലയം  നിയമലംഘകരോട് ആവശ്യപ്പെട്ടു.

സ്റ്റാറ്റസ് ശരിയാക്കുന്നതിനായി ഏറ്റവുമധികം അപേക്ഷ ലഭിച്ചത് തലസ്ഥാനത്തും ഹവ്വലി,ഫർവാനിയ എന്നീ ഗവർണറേറ്റുകളിലുമാണ്. സമയപരിധി അവസാനിച്ചുകഴിഞ്ഞാൽ, അനധികൃത താമസക്കാരെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിനായി  എല്ലാ ഗവർണറേറ്റുകളിലും സുരക്ഷാ ക്യാമ്പയിനുകൾ ആരംഭിക്കും