കല കുവൈത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ (KKLF) ലോഗോയ്ക്ക് എൻട്രികൾ ക്ഷണിച്ചു

0
34
Kuwait Tower City Skyline glowing at night, taken in Kuwait in December 2018 taken in hdr

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ – കലാ കുവൈറ്റ് സംഘടിപ്പിക്കുന്ന പ്രഥമ സാഹിത്യ മേളയായ കല കുവൈത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലിന് (KKLF) വേണ്ടിയുള്ള ലോഗോയ്ക്ക് കുവൈത്ത് പ്രവാസി സമൂഹത്തിൽ നിന്നും എൻട്രികൾ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് ആകർഷകമായ സമ്മാനം നൽകുന്നതായിരിക്കുമെന്ന് കല കുവൈത്ത് ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു. ഏപ്രിൽ മാസം 24, 25 തീയതികളിലായാണ് സാഹിത്യ സംവാദമേള നടക്കുന്നത്. കുവൈത്തിന് പുറമെ കേരളത്തിൽ നിന്നും, മറ്റ് വിവിധ പ്രവാസി രാജ്യങ്ങളിൽ നിന്നും പ്രശസ്തരായ എഴുത്തുകാരും പ്രഭാഷകരും സാഹിത്യപ്രവർത്തകരും മേളയിൽ സംബന്ധിക്കാൻ എത്തുന്നുണ്ട്. ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ വിജയകരമായ നടത്തിപ്പിനു വേണ്ടിയുള്ള സംഘാടകസമിതി രൂപീകരണയോഗം മാർച്ച് 1 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് മംഗഫിലുള്ള കല സെന്ററിൽ വച്ച് നടക്കുമെന്ന് പ്രസിഡണ്ട് മാത്യു ജോസഫും ജനറൽ സെക്രട്ടറി ടി വി ഹിക്മത്തും അറിയിച്ചു. ഇതൊരു അറിയിപ്പായി കരുതി പ്രസ്തുത യോഗത്തിൽ പങ്കെടുക്കാൻ കുവൈത്തിലെ മുഴുവൻ മലയാളികളോടും കല കുവൈത്ത് ഭാരവാഹികൾ അഭ്യർത്ഥിച്ചു. ലിറ്ററേച്ചർ ഫെസ്റ്റിവലുമായി ബന്ധപ്പെട്ട വിശദാംശങ്ങൾക്ക് +965 98542121 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.