കേരളത്തിന്റെ സ്വപ്നപദ്ധതി വിഴിഞ്ഞം തുറമുഖം ഇന്ന് പ്രവർത്തനമാരംഭിക്കും

0
107

തിരുവനന്തപുരം: കേരളത്തിന്റെ പ്രധാന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. രാവിലെ 10:30 ന് പ്രവർത്തനം തുടങ്ങുന്ന ഈ തുറമുഖം ഇന്ത്യയുടെ വ്യാവസായിക വളർച്ചയ്ക്ക് വലിയ പങ്ക് വഹിക്കും. പ്രധാനമന്ത്രി വിഴിഞ്ഞത്തെത്തി എം.എസ്.സി. സെലസ്റ്റിനോ മരസ്കാ എന്ന മദർ വെസ്സൽ സ്വീകരിച്ചശേഷം തുറമുഖം സന്ദർശിക്കുകയും പൊതുസമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്യും.

പുലഹാമ ഭീകരാക്രമണത്തിന്റെയും വ്യാജ ബോംബ് ഭീഷണികളുടെയും പശ്ചാത്തലത്തിൽ തലസ്ഥാനം കനത്ത സുരക്ഷാ ചുവടുകളിലാണ്. എന്നാൽ, വിഴിഞ്ഞം തുറമുഖത്തിനായുള്ള കരാർ ഉടമ്പടി ഉറപ്പാക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ചടങ്ങിൽ വിസ്മരിച്ചത് വിവാദമാവുന്നു. ഇക്കാരണം കൊണ്ട് പ്രതിപക്ഷം ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുമെന്ന് അറിയുന്നു.കഴിഞ്ഞ ജൂലൈയിൽ ട്രയൽ റൺ ആരംഭിച്ച ഈ തുറമുഖം, മുഖ്യമന്ത്രി പിണറായി വിജയൻ ‘എം.വി. സാൻ ഫെർണാൻഡോ’ കപ്പൽ സ്വീകരിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ, കേന്ദ്ര മന്ത്രിമാർ എന്നിവരും ചടങ്ങിൽ ഉണ്ടാകും.