ഒ ഐ സി സി കുവൈത്തിന്റെ പ്ര​ഥ​മ രാ​ജീ​വ്‌ ഗാ​ന്ധി പ്ര​വാ​സി പു​ര​സ്‌​കാ​രം കെ.​സി. വേ​ണു​ഗോ​പാ​ൽ എം.​പിക്ക് ​

0
115

 

കുവൈത്ത് സിറ്റി:കുവൈത്ത് ഒഐസിസി നാഷണൽ കമ്മറ്റിയുടെ മി​ക​ച്ച പൊ​തു പ്ര​വ​ർ​ത്ത​ക​നു​ള്ള പ്ര​ഥ​മ രാ​ജീ​വ്‌ ഗാ​ന്ധി പ്ര​വാ​സി പു​ര​സ്‌​കാ​രം കെ.​സി. വേ​ണു​ഗോ​പാ​ൽ എം.​പിക്ക്. മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാണക്കാട് സാ​ദി​ഖ് അ​ലി ശി​ഹാ​ബ് തങ്ങൾ കെ.​സി. വേ​ണു​ഗോ​പാ​ലിന് പുരസ്കാരം സമർപ്പിക്കും.

ഒഐസിസി നാഷണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മെയ്‌ 9 ന് വൈകുന്നേരം 5 മണി മുതൽ ഷുവൈഖ് ഫ്രീ സോൺ കൺവെൻഷൻ സെന്റർ & റോയൽ സ്യുട്ട് ഹോട്ടലിൽ . “വേ​ണു പൂ​ർ​ണി​മ- 2025’ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ വെച്ചാണ് അവാർഡ് സമർപ്പിക്കുക

കോൺഗ്രസിന്റെ കുവൈത്തിലെ പോഷക  ഘടകമാണ് ഓ ഐ സി സി . കുവൈറ്റിലെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്ത് നിറസന്നിധ്യമായി മാറാൻ പ്രസിഡന്റ് വർഗീസ് പുതുകുളങ്ങരയുടെ നേതൃത്വത്തിൽ ഒഐസിസി കുവൈറ്റിന് കഴിഞ്ഞിട്ടുണ്ട് നിരവധി ജീവ കാരുണ്യ പ്രവർത്തങ്ങൾ നടത്തുന്ന ഓ ഐ സി സി    ക്ക്  അബ്ബാസിയയിൽ ഒരു ഓഫീസും  വിദേശത്ത് ആദ്യമായി ഒരു ലൈബ്രറിയും കുവൈത്തിൽ  പ്രവർത്തിച്ചുവരുന്നു.

ഒഐസിസി നാഷണൽ കമ്മറ്റിയുടെ കീഴിൽ കേരളത്തിലെ 14 ജില്ലാ കമ്മറ്റികളും യുവജന വിഭാഗം,  വനിതാ കമ്മറ്റി ഉൾപ്പെടെ വിവിധ പോഷക സംഘടനകളും സജീവമാണ്. കുവൈറ്റിൽ മരണപെട്ട നിരവധി പേരുടെ മൃതദേഹങ്ങൾ കാലതാമസം കൂടാതെ നാട്ടിലെത്തിക്കാൻ ഒഐസിസി കെയർ ടീമും കൃത്യമായി പ്രവർത്തിക്കുന്നു. .

കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും കു​വൈ​ത്ത് ചു​മ​ത​ല​യു​മു​ള്ള അ​ഡ്വ.​അ​ബ്ദു​ൽ മു​ത​ലി​ബ്‌, മ​റി​യം ഉ​മ്മ​ൻ‌​ചാ​ണ്ടി എ​ന്നി​വ​രും പ​ങ്കെ​ടു​ക്കും.

പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യ​ക​ർ പ​ങ്കെ​ടു​ക്കു​ന്ന വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ളും അരങ്ങേറും.

വാർത്താ സമ്മേളനത്തിൽ പ്രസിഡണ്ട് വർഗീസ് പുതുക്കുളങ്ങര, ജനറൽ സെക്രട്ടറി ബി എസ്  പിള്ള, സാമുവൽ ചാക്കോ , നിസാം തിരുവന്തപുരം, സുരേഷ്  മാത്തൂർ,  തുടങ്ങിയവർ പങ്കെടുത്തു.