കുവൈത്ത് സിറ്റി: കുവൈത്തിൽ ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി രൂപരേഖ തയ്യാറാക്കുന്നതുവരെ ഫുട്ബോൾ ആരാധകർക്ക് സ്റ്റേഡിയങ്ങളിൽ പ്രവേശനം അനുവദിക്കേണ്ടതില്ലെെന്ന് പബ്ലിക് അതോറിറ്റി ഫോർ സ്പോർട്ട് തീരുമാനിച്ചു. ഈയിടെ നടന്ന ഒരു പ്രാദേശിക മത്സരത്തിന്റെ ഭാഗമായി സ്റ്റേഡിയത്തിൽ കളി കാണാൻ എത്തിയവർ ശാരീരിക അകലം അടക്കമുള്ള ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതാണ് തീരുമാനത്തിന് കാരണമെന്ന് അതോറിറ്റി പത്രക്കുറിപ്പിൽ പറഞ്ഞു.എല്ലാ സ്റ്റേഡിയങ്ങളിലും ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ മാനിക്കപ്പെടുമെന്ന് ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ വ്യക്തമായ ഒരു പദ്ധതി ആലോചിക്കാൻ ഞായറാഴ്ച ഫുട്ബോൾ അസോസിയേഷനുമായി യോഗം നടത്തുമെന്ന് അതോറിറ്റി അറിയിച്ചു.
Home Middle East Kuwait ഫുട്ബോൾ ആരാധകർക്ക് സ്റ്റേഡിയങ്ങളിൽ പ്രവേശനം അനുവദിക്കേണ്ടതില്ലെന്ന് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ സ്പോർട്ട്






























