ആണവായുധ ഭീഷണി ഇനി വേണ്ട; തീവ്രവാദവും വാണിജ്യവും ഒന്നിച്ച് പോകില്ല ‌” – പ്രധാനമന്ത്രി

0
144

ന്യൂഡൽഹ: ആണവായുധം കാട്ടിയുള്ള ഭീഷണി ഇനി വേണ്ടെന്നും തീവ്രവാദവും വാണിജ്യവും ഒരുമിച്ച് പോകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.സിന്ധുനദീജല കരാർ റദ്ദാക്കിയത് പുനരാലോചനയ്ക്ക് വിധേയമാകില്ലെന്നും, രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ-പാകിസ്ഥാൻ തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപനത്തിന് രണ്ട് ദിവസത്തിന് ശേഷം ദേശീയ അഭിസംബോധനയിൽ മോദി ഇക്കാര്യങ്ങൾ വ്യക്തമാക്കി.പാക് അധിനിവേശ കശ്മീരിനെ കുറിച്ചും തീവ്രവാദം എന്നിവയെ കുറിച്ചുള്ള ചർച്ചകൾ മാത്രമേ ഇനി നടക്കൂ എന്നും പ്രധാനമന്ത്രി പറഞ്ഞു