ആലപ്പുഴ ചെറുതനയില്‍ കാന്‍സര്‍ രോഗിയടക്കം ആറ് പേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

0
165

ആലപ്പുഴ:ആലപ്പുഴ ചെറുതനയിൽ ഒരു കാൻസർ രോഗിയുൾപ്പെടെ ആറ് പേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ ഉണ്ടെന്ന് സ്ഥിരീകരിച്ചു. തിരുവല്ല പക്ഷി നിരീക്ഷണ കേന്ദ്രത്തിന്റെ ലാബിൽ നടത്തിയ പരിശോധനയിലാണ് ഇത് ഉറപ്പായത്. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച രാവിലെയും ആണ് ഈ ആറ് പേരും കടിയേറ്റത്. പരിക്കേറ്റവർ എല്ലാം വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സ തേടി. നിരവധി വളർത്തുമൃഗങ്ങളും ഈ നായ കടിച്ചിട്ടുണ്ട്. ഒരു ഗർഭിണിയായ ആടിന്റെ മൂക്ക് കടിച്ചുപറിച്ചതും ഇതേ നായയാണ്.

ഇതിനു മുൻപ്, ആലപ്പുഴ കരുമാടിയിൽ ഒരു തെരുവ് നായയുടെ കടി ഏറ്റ ഒരു പത്താം ക്ലാസ് വിദ്യാർത്ഥി പേവിഷബാധയെത്തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ സംസ്ഥാനത്ത് നാല് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർ പേവിഷബാധയാൽ മരണമടഞ്ഞിട്ടുണ്ട്.