മാനേജരെ മർദിച്ചെന്ന പരാതിയില്‍ ഉണ്ണി മുകുന്ദനെതിരെ ജാമ്യമില്ലാ കേസ്

0
18

കൊച്ചി: നടൻ ഉണ്ണി മുകുന്ദനെതിരെ മാനേജർ വിപിൻ കുമാറിന്റെ പരാതിയിലാണ് ഇന്‍ഫോപാര്‍ക്ക് പോലീസ് ജാമ്യമില്ലാത്ത വകുപ്പിൽ കേസെടുത്തിരിക്കുന്നത്. ടോവിനോ തോമസിന്റെ ‘നരിവേട്ട’ സിനിമ അഭിനന്ദിച്ച് ഫേസ്ബുക്കിൽ ഉണ്ണി മുകുന്ദൻ ഇട്ട പോസ്റ്റാണ് പ്രശ്നത്തിന് കാരണമായതെന്ന് പരാതിയിൽ പറയുന്നു.

ഫ്ലാറ്റിൽ വച്ച് ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചതായും നിലത്തിട്ട് ചവിട്ടിയതായും പരാതിയിൽ ആരോപിക്കുന്നു. പരാതിക്കാരൻ വിപിൻ കുമാർ ആശുപത്രിയിൽ ചികിത്സ നേടിയ ശേഷമാണ് പോലീസിനെ സമീപിച്ചത്. അദ്ദേഹത്തിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇതിനെ തുടർന്ന് ഫിലിം ഫെഡറേഷൻ (ഫെഫ്ക), മലയാളം സിനിമാ താരസംഘടന എന്നിവർക്കും ഉണ്ണി മുകുന്ദനെതിരെ പരാതി നൽകിയിട്ടുണ്ട്. മാനേജറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്‍ഫോപാര്‍ക്ക് പോലീസ് കേസെടുത്തു.