ആലപ്പുഴയിൽ കടയുടെ മേൽക്കൂര തകർന്ന് വീണ് പതിനെട്ടുകാരി മരിച്ചു

0
220

ആലപ്പുഴ:ശക്തമായ മഴയും കാറ്റും കാരണം ഒരു കടയുടെ മേൽക്കൂര തകർന്ന് പതിനെട്ട് വയസ്സുകാരിയായ ഒരു യുവതി മരിച്ചു . മരിച്ചത് ആലപ്പുഴ പള്ളാത്തുരുത്തി സ്വദേശി നിത്യ ആണ്. സുഹൃത്തിനൊപ്പം ബീച്ചിൽ വിശ്രമിക്കാൻ വന്ന നിത്യ അതിശക്തമായ മഴയിലും കാറ്റിലും കടയുടെ വരാന്തയിൽ നിൽക്കവെയാണ് അപകടം സംഭവിച്ചത്. പെട്ടെന്ന് കടയുടെ മേൽക്കൂര തകർന്ന് അവരുടെ മേൽ വീണതോടെ ഗുരുതരമായ പരുക്കേൽക്കുകയും പിന്നീട് മരണമടയുകയും ചെയ്തു.