കുവൈത്തിൽ `സൈബർ സെക്യൂരിറ്റി`വെബിനാർ

കുവൈത്ത് സിറ്റി∙കുവൈത്ത് ടെക്നിക്കൽ കോളജ്, ഇൻസ്റ്റിറ്റ്യുട്ട് ഓഫ് എൻ‌ജിനിയേഴ്സ് ഓഫ് ഇന്ത്യ കുവൈത്ത് ചാപ്റ്റർ എന്നിവയുടെ സഹകരണത്തോടെ ഇന്ത്യൻ എംബസി `സൈബർ സെക്യൂരിറ്റി` എന്ന വിഷയത്തിൽ വെബിനാർനടത്തി. കുവൈത്തിലെ ഇന്ത്യൻ അംബാസിഡർ പരിപാടി ഉദ്ഘാടനം ചെയ്തു. സൈബർ സെക്യൂരിറ്റി കാലഘട്ടത്തിന്റെഅനിവാര്യതയാണെന്ന് അംബാസഡർ സിബി ജോർജ് ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു.

ഇന്ത്യയും കുവൈത്തും തമ്മിൽ വിവിധ തലങ്ങളിൽ സഹകരണം നിലനിൽക്കുന്നു.ഡിജിറ്റൽ/സൈബർ സെക്യൂരിറ്റി മേഖലയിലും മെച്ചപ്പെട്ട പങ്കാളിത്തം സാധ്യമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കുവൈത്ത് ടെക്നിക്കൽ കോളജ് ചെയർമാൻ മിഷാരി അൽ ബൂദായ് ചടങ്ങിൽ പ്രസംഗിച്ചു.ഇരു രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധർ പരിപാടിയിൽ പങ്കെടുത്തു.