ഓ ഐ സി സി തിരുവനന്തപുരം ജില്ലാ കമ്മറ്റി ഷാജി അനുസ്മരണം നടത്തി

ഓ ഐ സി സി തിരുവനന്തപുരം ജില്ലാ മുൻ ജനറൽ സെക്രട്ടറി ആയിരുന്ന , ഷാജി പി ഐ യുടെ ദേഹ വിയോഗത്തിൽ ഓ ഐ സി സി തിരുവനന്തപുരം ജില്ലാ കമ്മറ്റി അനുശോചന യോഗം സംഘടിപ്പിച്ചു. ഓഗസ്റ്റ് 28 ശനിയാഴ്ച വൈകുന്നേരം നടന്ന യോഗത്തിൽ പ്രസിഡണ്ട് വിധുകുമാർ അധ്യക്ഷത വഹിച്ചു , ജില്ലാകമ്മിറ്റി ജനറൽ സെക്രട്ടറി ബി ശിവൻകുട്ടി സ്വാഗതം പറഞ്ഞു .
യോഗത്തിൽ നാഷണൽ കമ്മിറ്റി പ്രസിഡണ്ട് വർഗീസ് പുതുക്കുളങ്ങര ,
സജീവ് നാരായണൻ സാരഥി ഹമീദ് കേളോത്ത് സാമൂവൽ ചാക്കോ ബി എസ് പിള്ള ജോയ് ജോൺ തുരുത്തിക്കര വർഗീസ് ജോസഫ് മാരാമൺ ജോയ് കരവാളൂർ മനോജ്‌ ചണ്ണ പേട്ട ജോബി ജോസ് ,വിപിൻ രാജേന്ദ്രൻ ജയേഷ് ഓണശേരിൽ ഷംസു കൊല്ലം ഷോബിൻസണ്ണി ബിനോയ് ചന്ദ്രൻ ജോസ് ജോർജ്ജ് വിജോ തോമസ് ബത്തർ തുടങ്ങിയവർ അനുശോചിച്ചു . യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് അനിഷ് നന്ദി രേഖപ്പെടുത്തി .