വടകരയിൽ രമ മത്സരിക്കും

വടകര: ആർഎംപി നേതാവ് കെ കെ രമ വടകരയിൽ കോൺഗ്രസ് സീറ്റിൽ മത്സരിക്കും. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ രമ സന്നദ്ധത അറിയിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്ഥിരീകരിച്ചു. രമ മത്സരിക്കാൻ തയ്യാറാവുകയാണെങ്കിൽ കോൺഗ്രസ് പിന്തുണയ്ക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു എന്നാൽ  രമ മത്സരിക്കാൻ തയ്യാറാകാത്തതിനെത്തുടർന്ന് കോൺഗ്രസ് വടകര സീറ്റ് തിരിച്ചെടുത്തു. അതിനുശേഷമാണ് അവർ മത്സരിക്കാൻ സന്നദ്ധത അറിയിച്ചിരിക്കുന്നത്.